മൂവാറ്റുപുഴ :യുവ ചിത്രകാരന്മാർ ഒരുക്കുന്ന ചിത്രപ്രദർശനം -ദി റിട്ടേൺ-ഇന്ന് ആരംഭിക്കും. മൂവാറ്റുപുഴ കലാകേന്ദ്ര ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനം രാവിലെ 10ന് കലാകേന്ദ്ര പ്രിൻസിപ്പൽ വർഗീസ് മണ്ണത്തൂർ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകിട്ട് 7.30 വരെയാണ് പ്രദർശനം. 21ന് വൈകിട്ട് 4.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ചലച്ചിത്ര കലാ സംവിധായകൻ ഗംഗൻ തലവിൽ മുഖ്യപ്രഭാഷണം നടത്തും. അജയ് കുമാർ,അനന്തരാമൻ,എൻ.കെ.ബിനോയ് ,റിനോജ് ജോൺ,ബിനോയ് കുരിശിങ്കൽ,ദീപാങ്കു രേശൻ,പി ബി ഗോപകുമാർ, വിനോദ് കരിങ്കുന്നം,കെ.ജി.സിബി ,വിഷ്ണു ശ്രീധർ,റോയ് തോമസ് ഊരമന എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിയ്ക്കുന്നത്.