പറവൂർ : പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി നഗരത്തിലെ കടകളിലും ഹോട്ടലുകളിലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ മിന്നൽ പരിശോധന. 5 കടകളിൽ നിന്നു നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കാരി ബാഗുകളും മറ്റു പ്ലാസ്റ്റിക് ഉത്പന്നങ്ങളും കണ്ടെത്തി. കടകൾക്കു നോട്ടീസ് നൽകി. പിഴ ചുമത്തുമെന്ന് അധികൃതർ പറഞ്ഞു. അഡീഷനൽ എൻവയേൺമെന്റൽ ഓഫീസർ സജീഷ് ജോയിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരും പങ്കെടുത്തു.