തോപ്പുംപടി: പനയപ്പിളളി സർക്കാർ സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം.കഴിഞ്ഞ ദിവസം രാത്രിയിൽ സ്കൂളിന്റെ മതിൽ ചാടി കടന്ന് ഓഫീസ് മുറി കുത്തിതുറന്ന് കമ്പ്യൂട്ടറുകൾ,പ്രിന്റർ, വീഡിയോ പ്രൊജക്ടർ, കുടിവെള്ള പൈപ്പ് ലൈനുകൾ, ജനൽ ചില്ലുകൾ തുടങ്ങിയവ നശിപ്പിച്ചു. സംഭവത്തിൽ സ്കൂൾ അധികാരികൾ മട്ടാഞ്ചേരി പൊലീസിൽ പരാതി നൽകി. ഇന്നലെ രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് വിവരങ്ങൾ അറിയുന്നത്.സന്ധ്യയായി കഴിഞ്ഞാൽ സ്കൂളും പരിസരവും മദ്യ മയക്കമരുന്ന് ലോപികളുടെ കേന്ദ്രമായി മാറുകയാണ്. രാത്രി പൊലീസ് പട്രോളിംഗ് ഇല്ലാത്തതാണ് പ്രധാന കാരണമെന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറയുുന്നത് .സംഭവത്തിൽ ഡപ്യൂട്ടിമേയർ കെ.ആർ.പ്രേമകുമാറും സംഘവും സ്ഥലം സന്ദർശിച്ചു.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.