ആലുവ: ആലുവ കോമുസൺസിന്റെ ആഭിമുഖ്യത്തിൽ ശിവരാത്രിയോടനുബന്ധിച്ച് ചലച്ചിത്രതാരവും ചിത്രകാരിയുമായ ഷീലയും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഭാര്യ ഷീല കൊച്ചൗസേപ്പും നടനും സംവിധായകനും മിമിക്രിതാരവുമായ കോട്ടയം നസീറും ഉൾപ്പെടെ 18 പ്രശസ്ത കലാകാരന്മാരുടെ ചിത്ര - ശില്പ ഫോട്ടഗ്രഫി പ്രദർശനം സംഘടിപ്പിക്കുമെന്ന് ഡയറക്ടർ ആസിഫ് അലി കോമു പത്രസമ്മേളനത്തിൽ അറിയിച്ചു.
ആലുവ മഹനാമി ഹോട്ടലിൽ 20ന് ആരംഭിക്കുന്ന ചിത്രോത്സവം ഒരു മാസത്തോളം നീണ്ടുനിൽക്കും. ആലുവ ബാങ്കേഴ് ക്ലബിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. മുരളി ചേർപ്പ്, അഷറഫ് ചുള്ളിക്കൽ എന്നിവർ നിർമ്മിച്ച ശില്പങ്ങളും പ്രദർശനത്തിനുണ്ടാകും. 20ന് വൈകിട്ട് ഏഴിന് ഉദ്ഘാടനത്തിന് ശേഷം ഉസ്താദ് അഷ്‌റഫ് ഹൈദ്രോസ് ബംഗളൂരു, നഫ്‌ല സജിദ് സംഘം അവതരിപ്പിക്കുന്ന ഗസൽ ഖവാലിയും അരങ്ങേറും. ഇ.എൻ. ശാന്തി, നസീർകുട്ടി, റഹ്മാൻ ഡിസൈൻ, ജിമ്മി മാത്യു, ഡോ. തബസും, ശൈലേന്ദ്രബാബു, ഡോ. മുഹമ്മദ് കുട്ടി, കണ്ണൻ ചിത്രാലയ, അഡ്വ. ഷെറിൻ, ഫൗസിയ അബൂബക്കർ എന്നിവരുടെയും ചിത്രങ്ങൾ പ്രദർശനത്തിലുണ്ടാകും. പ്രദർശനം സൗജന്യമായിരിക്കും. സംഘാടകരായ വി.എസ്. ദിലീപ്കുമാർ, നസീർകുട്ടി, ജോസി പി. ആൻഡ്രൂസ്, റഹ്മത്ത് അലി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.