പറവൂർ : വീടിന്റെ പോർച്ചിൽ കിടന്നിരുന്ന കാറിന്റെ ചില്ല് കല്ലെറിഞ്ഞു തകർത്തു. കരിമ്പാടം അപ്പച്ചാത്ത് ബിജോയിയുടെ കാറിന്റെ പുറകുവശത്തെ ചില്ലാണ് തകർത്തത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഷീറ്റ് ഉപയോഗിച്ച് മൂടിയിട്ടിരിക്കുകയായിരുന്നു കാർ. രാവിലെയാണ് ശ്രദ്ധയിൽപ്പെട്ടത്. വലിയ പാറക്കല്ല് കാറിന്റെ ഉള്ളിൽനിന്ന് കണ്ടെടുത്തു. 15,000 രൂപയിലധികം നഷ്ടം കണക്കാക്കുന്നു. പൊലീസിൽ പരാതി നൽകി.