കാലടി: 72-ാമത് കാലടി മണപ്പുറം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന്റെ അവലോകനയോഗം റോജി എം ജോൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പൊലീസ്, ,എക്സൈസ്, ഹെൽത്ത്, വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പങ്കെടുത്തു. ശിവരാത്രി ആഘോഷ കമ്മിറ്റി പ്രസിഡന്റ് വി.ബി. സുബിൻകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. തുളസി, വൈസ് പ്രസിഡന്റ് വാലസ് പോൾ, ശൃംഗേരിമഠം അസി.മാനേജർ സൂര്യനാരായണഭട്ട്, പി.കെ. മോഹൻദാസ്, വി ബി. സിദ്ദിൽകുമാർ, കെ.ആർ. സന്തോഷ്‌കുമാർ, കെ.എസ്. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.18 മുതൽ 21 വരെയാണ് ശിവരാത്രി ആഘോഷം.