മുംബയ്: ടാറ്റാ ‘ഹാരിയർ 2020’ വിപണിയിൽ. മാനുവൽ എക്സ് ഷോറൂം ആരംഭ വില 13.69 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിന് 16.25ലക്ഷം രൂപയുമാണ്.
170 പി.എസ് പവർ നൽകുന്ന 170 ക്രയോടെക് ഡിസൈൻ എഞ്ചിനൊപ്പം പനോരമിക് സൺറൂഫും പുതിയ ഹാരിയറിനുണ്ട്. പുതിയ ഡൈനാമിക് കാലിപ്സോ റെഡ് കളർ, പുതിയ സ്റ്റൈലിഷ് എയറോഡൈനാമിക് ഔട്ടർ മിററുകൾ എന്നിവയും ശ്രദ്ധേയം. എല്ലാ വേരിയന്റുകളിലും ഇ.എസ്.പിയുണ്ട്.
എക്സ് ഇസഡ് +, എക്സ് ഇസഡ് എ+, ട്രിം വേരിയന്റുകളിൽ പനോരമിക് സൺറൂഫ്, ക്രമീകരിക്കാവുന്ന ലംബർ സപ്പോർട്ടോടുകൂടിയ 6-വേ പവർഡ് ഡ്രൈവർ സീറ്റ്, ഓട്ടോ ഡിമ്മിംഗ് റിയർ വ്യൂ മിററുകൾ, ഡ്യൂവൽ-ടോൺ ഡയമണ്ട് കട്ട് ആർ17 അലോയ് വീലുകൾ എന്നിവ പുതിയ ഹാരിയറിനെ ആകർഷകമാക്കുന്നു.
ഓട്ടോമാറ്റിക് ശ്രേണിയിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ അടങ്ങിയ ഹാരിയർ എക്സ്എംഎ, എക്സ്ഇഎ, എക്സ്ഇഎ + എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്.
www.harrier.tatamotors.com എന്ന വെബ്സൈറ്റിലൂടെയോ ഡീലർഷിപ്പിലോ 30,000 രൂപയ്ക്ക് ഹാരിയർ ബുക്ക് ചെയ്യാം.