buds-school
മൂവാറ്റുപുഴ നെസ്റ്റ് ട്രെയിനിംഗ് സെൻററില്‍ നടന്ന ബഡ്‌സ് സ്‌കൂള്‍ ജില്ലാ കലോത്സവം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാനം ചെയ്യുന്നു.

മൂവാറ്റുപുഴ: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ബഡ്‌സ് സ്‌കൂൾ ജില്ലാ കലോത്സവത്തിൽ ഇഷ്ടം 2020 ചെല്ലാനം ബഡ്‌സ് സ്‌കൂൾ ഒന്നാം സ്ഥാനവും കുന്നത്തുനാട് ബഡ്‌സ് സ്‌കൂൾ രണ്ടാം സ്ഥാനവും ഏലൂർ ബഡ്‌സ് സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.മൂവാറ്റുപുഴ നെസ്റ്റ് ട്രെയിനിംഗ് സെൻറിൽ നടന്ന കലോത്സവം എൽദോ എബ്രഹാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ആവോലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജോർഡി.എൻ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് മുഖ്യപ്രഭാഷണം നത്തി. 250ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.