കോലഞ്ചേരി: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നാടുണർത്തൽ കലാജാഥക്ക് കിങ്ങിണിമ​റ്റം നെഹ്രുസ്മാരക വായനശാലയുടെ സഹകരണത്തോടെ സ്വീകരണം നൽകും. ബുധനാഴ്ച വൈകിട്ട് 6ന് കക്കാട്ടുപാറ ഗവ.എൽ.പി. സ്‌കൂളിലാണ് സ്വീകരണം. സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ.എൻ. ഷാജി ഉദ്ഘാടനം ചെയ്യും. വി.പി വാസു അദ്ധ്യക്ഷനാകും.