കോലഞ്ചേരി: തിരുവാണിയൂർ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം വെള്ളിയാഴ്ച നടക്കും. രാവിലെ 4.30ന് നിർമാല്യദർശനം 8ന് വിശേഷാൽ പൂജ, 8.30ന് തന്ത്റി പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ രുദ്റാഭിഷേകം, 10ന് വലിയ ശീവേലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 12ന് പ്രസാദഊട്ട്, 6.30ന് ദേശ താലപ്പൊലി വരവ്, രാത്രി12ന് കൊട്ടുംകളിയും എന്ന പാരമ്പര്യ ചടങ്ങോടെ ഉത്സവം അവസാനിക്കും.