paliyam-temble-kodiyattam
ചേന്ദമംഗലം പാലിയം പുതിയതൃക്കോവ് ക്ഷേത്രത്തിൽ മഹോത്സവത്തിന് ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റുന്നു.

പറവൂർ : ചേന്ദമംഗലം പാലിയം പുതിയതൃക്കോവ് ക്ഷേത്രത്തിൽ മഹാശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ഇന്ന് വൈകിട്ട് ആറിന് ഭക്തിഗാനമേള, 19ന് വൈകിട്ട് ഏഴിന് സംഗീതനിശ, ഒമ്പതരയ്ക്ക് ഏകാദശിവിളക്ക്, 20ന് രാവിലെ സംഗീതാർച്ചന, 21ന് രാവിലെ ശീവേലി, പഞ്ചാരിമേളം, ഉച്ചയ്ക്ക് ശിവരാത്രി പ്രസാദഊട്ട്, രാത്രി എട്ടിന് പുരസ്കാര സമർപ്പണം തുടർന്ന് സംഗീതനിശ, പന്ത്രണ്ടിന് ശിവരാത്രിവിളക്ക്, കൂട്ടിഎഴുന്നള്ളിപ്പ്, 22ന് രാവിലെ എട്ടരയ്ക്ക് ശീവേലി, നാദസ്വരം, പഞ്ചാരിമേളം, വൈകിട്ട് ആറിന് ചാക്യാർകൂത്ത്, രാത്രി എട്ടിന് ചുറ്റുവിളക്ക്, എട്ടരയ്ക്ക് നൃത്തനൃത്ത്യങ്ങൾ, പത്തിന് വിളക്കിനെഴുന്നള്ളിപ്പ്, പള്ളിവേട്ട.

ആറാട്ട് മഹോത്സവദിനമായ 23ന് രാവിലെ എട്ടരയ്ക്ക് ശീവേലി, നാദസ്വരം, പഞ്ചാരിമേളം, പതിനൊന്നിന് പ്രസാദഊട്ട്, വൈകിട്ട് അഞ്ചരയ്ക്ക് ഭക്തിഗാനാർച്ചന, ഏഴിന് കൊടിയിറക്കം തുടർന്ന് ആറാട്ടെഴുന്നള്ളിപ്പ്, ഒമ്പതിന് മേജർസെറ്റ് പഞ്ചവാദ്യം, പതിനൊന്നിന് സേവ, പതിനൊന്നരയ്ക്ക് ചേരാനെല്ലൂർ ശങ്കരൻകുട്ടിമാരാരുടെയും സംഘത്തിന്റെയും പാണ്ടിമേളം.