മൂവാറ്റുപുഴ: നെല്ലാട് ഗാന്ധിഗ്രാം ഡവലപ്മെന്റ് സൊസൈറ്റിയിൽ പട്ടികജാതി വിഭാഗക്കാരായ വനിതകൾക്ക് തയ്യൽ, എംബ്രോയ്ഡറി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കോതമംഗലം, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളിൽ സ്ഥിരതാമസമുള്ളർക്ക് അപേക്ഷിക്കാം. മാർച്ച് ഒന്നിന് പരിശീലനം ആരംഭിക്കും. കോലഞ്ചേരി വടവുകോട് ബോക്ക് ഓഫീസിലെ വനിതാക്ഷേമ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 9495550043.