അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിന് 5.5 കോടി രൂപയുടെ വാർഷിക പദ്ധതി. ഉത്പാദന മേഖലയ്ക്ക് 29 ലക്ഷം, സേവനമേഖലയ്ക്ക് 1.7 കോടി, പശ്ചാത്തല മേഖലയ്ക്ക് 2.5 കോടി , പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് 33 ലക്ഷം, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് 68 ലക്ഷം രൂപയുമായി 60 പദ്ധതികൾക്ക് വികസന സെമിനാർ അംഗീകാരം നൽകി. സെമിനാർ ജില്ലാ പഞ്ചായത്തംഗം സാംസൺ ചാക്കോ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു.