ksfe-

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനകുതിപ്പിൽ പ്രവാസികളുടെ സജീവ പങ്കാളിത്തം. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടികളിൽ നിന്നുള്ള ഫ്‌ളോട്ട് ഫണ്ട് കിഫ്ബി ബോണ്ടുകളിലേക്ക് സ്വരൂപിക്കുന്നത് 100 കോടി കവിഞ്ഞു.

പ്രവാസി ചിട്ടിയിൽ ഏതു രാജ്യത്തുള്ള പ്രവാസി മലയാളിക്കും അംഗമാകാം. 70 രാജ്യങ്ങളിൽ നിന്നായി 47,437 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 13935 പേർ 2,500 മുതൽ 1,00,000 വരെ മാസം തവണ ഉള്ള ചിട്ടികളിലാണ്. ഇതുവരെ തുടങ്ങിയ ചിട്ടികളിൽ നിന്നു തന്നെ 647 കോടി രൂപ ടേണോവർ പ്രതീക്ഷയുണ്ട്.
https://urizs.com/btHZE ലി​ങ്കി​ലൂടെ ചിട്ടിയിൽ ചേരാം.

പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് വൻ സ്വീകരണം:

സമാഹരിച്ചത് 25 കോടിയിലേറെ

മികച്ച ലാഭവിഹിതം ഗാരണ്ടി നൽകുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് പ്രവാസികൾക്കിടയിൽ വൻ സ്വീകാര്യത. രണ്ട് മാസം മുമ്പാരംഭിച്ച പദ്ധതിയിൽ ആയിരത്തി അഞ്ഞൂറോളം പ്രവാസികൾ രജിസ്റ്റർ ചെയ്തു. 140 ൽ ഏറെ നിക്ഷേപകരിൽ നിന്നായി 25.35 കോടി രൂപ സമാഹരിച്ചു.

മൂന്നു ലക്ഷം മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കും. ആദ്യ വർഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേർക്കും. നാലാം വർഷം മുതൽ നിക്ഷേപകർക്കോ അവകാശികൾക്കോ പ്രതിമാസ ഡിവിഡന്റ് ലഭ്യമാക്കും. സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികളിലാണ് ഈ പണം വിനിയോഗി​ക്കുക. ഇപ്പോൾ ഗാരണ്ടി നൽകുന്ന ലാഭവിഹിതം പദ്ധതിയുടെ തുടക്കകാല ഓഫറാണ്. ഭാവിയിൽ ഇതിൽ മാറ്റം വന്നേക്കാം.
https//lm.facebook.com/l.php ലി​ങ്കി​ലൂടെ പദ്ധതിയിൽ ചേരാം.


കാസർകോട് 37 കോടിയുടെ പദ്ധതി

ഒൻപത് പദ്ധതികളാണ് കിഫ്ബി കാസർകോട് മണ്ഡലത്തിൽ നടപ്പാക്കുന്നത്. പരിഗണനയിലിരിക്കുന്ന രണ്ടു പദ്ധതികൾക്ക് കൂടി അംഗീകാരം ലഭിക്കുന്നതോടെ ആകെ മുതൽ മുടക്ക് 370 കോടി കവിയും. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പങ്കെടുത്ത കിഫ്ബി പദ്ധതി അവലോകനത്തി​ൽ കാസർകോട് എം.എൽ.എ എൻ.എ നെല്ലിക്കുന്ന്, ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു, കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു