അങ്കമാലി:റോഡരികിലെ പറമ്പിൽ യന്ത്രം ഉപയോഗിച്ച് പുല്ല് വെട്ടുന്നതിനിടയിൽ കല്ല് തെറിച്ചു കൊണ്ട് വഴിയാത്രക്കാരന് കാഴ്ച നഷ്ടപ്പെട്ടു.
വൈക്കം ചെമ്പ് കുലശേഖരമംഗലം കത്തനാക്കുറ്റ് വീട്ടിൽ സാബു എബ്രഹാമിനെ (45)
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
കഴിഞ്ഞ 10 ന് രാവിലെയായിരുന്നു അപകടം.പുല്ല് വെട്ട് യന്ത്രം പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോൾ നടന്നു പോകുകയായിരുന്ന സാബുവിന്റെ വലുതു കണ്ണിൽ കല്ലിന്റെ ചീള് തെറിച്ചാണ് അപകടം.. ആദ്യം വൈക്കം താലൂക്ക് ആശുപത്രയിലും കോട്ടയം മെഡിക്കൽ കോളേജിലുമാണ് ചികിത്സ തേടിയത്. കോട്ടയത്ത് ശസ്ത്രക്രിയ നടത്തിയിരുന്നു. അവിടെ നിന്നും മധുര അരവിന്ദ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. പിന്നീട് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കൂടുതൽ സങ്കീർണ്ണതകൾ ഒഴിവാക്കാൻ നേത്ര ഗോളം നീക്കം ചെയ്യുകയാണ് പ്രതിവിധിയെന്ന് ഡോക്ടർമാർ പറഞ്ഞു.
കണ്ണിൻെറ വൈരൂപ്യം ഒഴിവാക്കാൻ പിന്നീട് കൃത്രിമ കണ്ണ് വക്കും. എല്ലാമാസവും പുല്ലുവെട്ടു യന്ത്രത്തിൽ നിന്നുംം കണ്ണിന് പരിക്കേറ്റ് മൂന്നു പേരെങ്കിലും ചികിത്സ തേടി എത്താറുണ്ടെന്ന് നേത്രചികിത്സ വിഭാാഗം മേധാവി ഡോ.എലിസബത്ത് ജോസഫ് അറിയിച്ചു. പ്ലാസ്റ്റിക് സർജൻ ഡോ.ജെ.കെ.ആൻ, വിട്രിയൊ റെറ്റിനൽ സർജൻ ഡോ. രമ്യ മെറിൻ പൗലോസ് എന്നിവരുടെ ചികിത്സയിലാണ് സാബു.