പറവൂർ : മാല്യങ്കര എസ്.എൻ.എം എൻജിനീയറിംഗ് കോളേജ് സംഘടിപ്പിയ്ക്കുന്ന ഗുരുത്വ 2020 ടെക്നിക്കൽ ഫെസ്റ്റ് ഇന്ന് തുടങ്ങും. സമന്വയ 2020 ആർട്സ് ഫെസ്റ്റും ഇതോടനുബന്ധിച്ച് നടക്കും. രാവിലെ പത്തിന് ഗുരുത്വാ ടെക്നിക്കൽ ഫെസ്റ്റ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരങ്ങളായ അശ്വതി ശ്രീകാന്തും ഡിനോയ് പൗലോസും ചേർന്ന് സമന്വയ ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ബി. രാജീവ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ടി.എസ്. ബിജിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. അംബ്രോസ്, മാനേജർ പ്രൊഫ. ടി.എസ്. രാജീവ്, പ്രിൻസിപ്പൽ ഡോ. വി.ആർ. ശശികുമാർ, പി.ടി.എ പ്രസിഡന്റ് ബെന്നി പാപ്പച്ചൻ തുടങ്ങിയവർ സംസാരിക്കും.
20ന് സമാപിക്കും.