കൊച്ചി: എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി വർക്കിംഗ് വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്ത്രീ തൊഴിലാളി സംഗമം ബുധനാഴ്ച കലൂർ ചടയംമുറി സ്മാരക മന്ദിരത്തിൽ നടക്കും. രാവിലെ 10ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു, വൈസ് പ്രസിഡന്റുമാരായ പി.രാജു, പി.വിജയമ്മ, സെക്രട്ടറിമാരായ കെ.കെ അഷ്‌റഫ്, ആർ.പ്രസാദ്, എൻ.എഫ്.ഐ.ഡബ്ല്യൂ ദേശീയ വൈസ് പ്രസിഡന്റ് കമല സദാനന്ദൻ, അഡ്വ.എം.എസ് താര, അഡ്വ.ആശ ഉണ്ണിത്താൻ എന്നിവർ പ്രസംഗിക്കും. വർക്കിംഗ് വിമൻസ് ഫോറത്തിന്റെ അഖിലേന്ത്യ വൈസ് പ്രസിഡന്റായിരുന്ന ബുലു റോയ് ചൗധരിയുടെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണവും അവാർഡ് വിതരണവും നടക്കും. പി.രാജമ്മ, സി.കെ ആശ എം.എൽ.എ, അഡ്വ.പി.പി ഗീത എന്നിവർക്കാണ് അവാർഡ് നൽകുന്നത്. വർക്കിംഗ് വിമൻസ് ഫോറം പ്രസിഡന്റ് എം.എസ് സുഗൈദ കുമാരി, ജനറൽ സെക്രട്ടറി കെ.മല്ലിക, സ്വാഗതസംഘം ചെയർമാൻ കെ.എൻ ഗോപി, കൺവീനർ മീന സുരേഷ് എന്നിവർ സംസാരിക്കും.