പള്ളുരുത്തി: ജനിച്ച മണ്ണിൽ തല ചായ്ക്കാൻ ഒരിടം വേണം എന്ന മുദ്രാവാക്യമുയർത്തി തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാർ കൊച്ചിയിലെ തെരുവ് വീഥികളിലൂടെ നിർത്താതെ ഓടിയത് 8 മണിക്കൂർ.ലൈഫ് പദ്ധതി, സീറോ ലാന്റ് ലെസ്, രാജീവ് ആവോസ് യോജന എന്നീ പദ്ധതികളിൽ പതിനായിരക്കണക്കിന് ജനങ്ങമാണ് പശ്ചിമകൊച്ചിയിൽ നിന്നും അധികാരികൾക്ക് പേര് നൽകിയിരിക്കുന്നത്. ഒരാൾക്ക് പോലും വീടോ സ്ഥലമോ കൊടുക്കാൻ മാറി മാറി വരുന്ന സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് കൃഷ്ണ കുമാറിന്റെ ഓട്ട പ്രതിഷേധം.സാമുഹ്യ സാംസ്കാരിക രംഗത്തെ നിരവധി പേരും ഇയാളുടെ കൂടെ ഓട്ടത്തിൽ പങ്കാളികളായി. ചിറക്കൽ കോളനി പരിസരത്ത് നിന്ന് തുടങ്ങിയ പരിപാടി സലിം ഷുക്കൂർ ഫ്ളാഗ് ഓഫ് ചെയ്തു. ടി.എ. ഷാജി, ഷമീർ വളവത്ത്, എം.എം.സലിം, ബുഷറ, കെ.എ. നസീമ, ഇ.ഡി.ഷാജു തുടങ്ങിയവർ സംബന്ധിച്ചു.