പറവൂർ : ഓഹരികൾ സ്വകാര്യ കുത്തകകൾക്ക് കൈമാറി എൽ.ഐ.സിയെ തകർക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് എൽ.ഐ.സി ഏജന്റ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ പറവൂർ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.സി. രാജീവ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.എ. വിശാലാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എ. തോമസ്, കെ.വി. ടോമി, കെ.ഇ. നസീർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എം.എസ്. സുനിൽദത്ത് (പ്രസിഡന്റ്), ബിന്ദു വിക്രമൻ (സെക്രട്ടറി), ബിജു പ്രമോദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.