• പച്ചക്കറി പകുതി വിലയ്ക്ക്
കിഴക്കമ്പലം: കുതിച്ചുയരുന്ന പച്ചക്കറി വിലയ്ക്ക് വീണ്ടും കടിഞ്ഞാണിട്ട് മലയിടംതുരുത്ത് സർവീസ് സഹകരണ ബാങ്കിന്റെ പച്ചക്കറി ചന്ത തുടങ്ങി. സവാള വില കുതിച്ചു കയറിയപ്പോൾ ബാങ്ക് മഹാരാഷ്ട്രയിൽ നിന്ന് നേരിട്ട് സവാളകൊണ്ടുവന്ന് വിറ്റ് വിപ്ളവം സൃഷ്ടിച്ചതാണ്ബാങ്ക്.
തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ
10 ഐറ്റം പച്ചക്കറികൾ 5 കിലോ 100 രൂപയ്ക്കും, 2.5 കിലോ സാമ്പാർ കിറ്റ് 50 രൂപയ്ക്കും ലഭിക്കും.
മലയിടംതുരുത്ത് ബാങ്കിലെ വില പൊതു വിപണിയിലെ വില
പയർ 20 40
നാടൻപയർ 24 60
ചുവന്ന പയർ 20 50
കാബേജ് 20 40
തക്കാളി 20 30
വെണ്ട 20 40
ബീൻസ് 20 40
പടവലം 20 30
മത്തൻ 20 24
ചേന 20 36
കുമ്പളങ്ങ 20 24
പീച്ചിങ്ങ 20 40
കുക്കുമ്പർ 20 30
ചുരക്ക 20 30
വെള്ളരി 20 30
കോവക്ക 20 40
പാവക്ക 20 40
കത്രിക്ക 20 40
ബീറ്റ്റൂട്ട് 20 40
കൊത്തമര 20 40
കോളീ ഫ്ളെവർ 20 40
ചീര 20 30
വഴുതന 20 50
കപ്പ 20
പച്ചക്കായ 24 30
സവാള 30 33
കിഴങ്ങ് 30 36
ചെറിയ ഉള്ളി 40 50
വെളുത്തുള്ളി 180 240
ന്യായവിലയ്ക്ക് പലചരക്ക് സാധനങ്ങളും സബിസിഡി നിരക്കിൽ ബാങ്കിന്റെ മാർജിൻ ഫ്രീ മാർക്കറ്റു വഴി വിപണനം നടത്തുന്നുണ്ട്. ഇത് സഹകരണ സ്ഥാപനങ്ങൾക്ക് മാത്രമല്ല, ആർക്കും ചെയ്യാവുന്നതേയുള്ളൂ.
ടി.ടി വിജയൻ
പ്രസിഡന്റ് മലയിടംതുരുത്ത് സർവ്വീസ് സഹകരണ ബാങ്ക്