ആലുവ: സംസ്ഥാനത്തെ ലാൻഡ് റവന്യൂ വകുപ്പ് ജീവനക്കാർ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ഉന്നയിച്ച് റവന്യൂ ഐക്യവേദി റവന്യൂ ദിനമായ 24ന് റവന്യൂ മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ നടത്തുന്ന ധർണ വിജയിപ്പിക്കാൻ വിവിധ സംഘടനകളുടെ ജില്ലാതല യോഗം തീരുമാനിച്ചു.
റവന്യൂ വകുപ്പിലെ വിവിധ ഓഫീസുകളിലെത്തുന്ന ജനങ്ങളുടെയും അവർക്ക് സേവനം നൽകേണ്ട ജീവനക്കാരുടെയും പ്രശ്‌നങ്ങൾ യഥാസമയം പരിഹരിക്കപ്പെടാത്തതിനെ തുടർന്നാണ് റവന്യു ജീവനക്കാർ യോജിച്ച് സമരരംഗത്തിറങ്ങുന്നത്. 24ലെ സമരം വിജയിപ്പിക്കുന്നതിന് കെ.എൽ.ആർ.എസ്.എ സംസ്ഥാന കമ്മിറ്റിഅംഗം എം. ജയൻ കോഓർഡിനേറ്ററായും കെ.ആർ.വി.എസ്.ഒ. സംസ്ഥാന സെക്രട്ടറി. ബിജോയ് പി. ജോൺ കൺവീനറായും സംഘാടകസമിതി രൂപീകരിച്ചു. എംപ്ലോയീസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ബഷീർ, കെ.എൽ.ആർ.എസ്.എ സംസ്ഥാന സെക്രട്ടറി സി.എം. ഹാഷിം, ജില്ലാ സെക്രട്ടറി ഷൺമുഖൻ, സംസ്ഥാന കമ്മിറ്റിഅംഗം മുഹമ്മദ് കുഞ്ഞ്, ഷീന, അൻസാർ, പ്രവീൺകുമാർ, അക്ബർ ഷാ തുടങ്ങിയവർ സംസാരിച്ചു.