മൂവാറ്റുപുഴ:കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട കേസിൽ യുവാക്കൾ എക്‌സൈസ് പിടിയിൽ .മൂവാറ്റുപുഴ വാഴപ്പിളളി സ്വദേശി വിഷ്ണു (22), വെള്ളൂർക്കുന്നം ചാലിക്കടവ് സ്വദേശി സാദിക്ക് (20) എന്നിവരാണ് പിടിയിലായത്. മൂവാറ്റുപുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈ.പ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. വിഷ്ണുവിൽ നിന്നും 10 ഗ്രാം കഞ്ചാവും സാദിക്കിൽ നിന്നും 385 ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.