കൊച്ചി: മനുഷ്യക്കടത്ത് കൂടിവരുന്നത് വലിയ സാമൂഹ്യ,സുരക്ഷിതത്വ ഭീഷണിയാണെന്നും അതിനെ നേരിടുന്നതിന് പൊലീസിന് പുറമെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവാക്കളുടെ പങ്ക് വലുതാണെന്നും എറണാകുളം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ടി.ബിജി ജോർജ് അഭിപ്രായപ്പെട്ടു. കളമശ്ശേരി നുവാൽസിൽ നടന്ന ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ക്ലബ് പരിശീലന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നുവാൽസ് എൻ.എസ്.എസ് യൂണിറ്റാണ് പരിപാടി സംഘടിപ്പിച്ചത്. എറണാകുളം ജില്ലാ എ.ടി.എച്ച് കോ-ഓർഡിനേറ്റർ അഖിൽ മനുഷ്യക്കടത്ത് ഉയർത്തുന്ന വെല്ലുവിളികൾ പ്രസന്റേഷൻ സഹായത്തോടെ വിശദീകരിച്ചു. നഗരത്തിൽ എ.ടി.എച്ച് ചുമതലയുള്ള സബ് ഇൻസ്‌പെക്ടർ ബെറ്റിമോൾ, നുവാൽസ് അസി പ്രൊഫസർ കെ.എൽ നമിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.