mini
കിഴക്കെ കടുങ്ങല്ലൂർ ഉപാസന മ്യൂസിക് ക്ലബ്ബ് സംഘടിപ്പിച്ച ഒ.എൻ.വി അനുസ്മരണം ഡോ. മിനി ആലീസ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഒ.എൻ.വിയുടെ നാലാം ചരമവാർഷിക ദിനത്തിൽ ഗാനാർച്ചനയുമായി കിഴക്കേ കടുങ്ങല്ലൂർ ഉപാസനയിലെ കലാകാരൻമാർ. ഒ.എൻ.വി രചിച്ച മുപ്പതോളം സിനിമാഗാനങ്ങൾ ഉപാസനയിലെ കലാകാരൻമാർ ആലപിച്ചു. അനുസ്മരണ സമ്മേളനം ഡോ. മിനി ആലീസ് ഉദ്ഘാടനം ചെയ്തു. ഉപാസന ചെയർമാൻ എ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാർ മുല്ലേപ്പിള്ളി, വി. പ്രസാദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കിഴക്കെ കടുങ്ങല്ലൂരിലെ മൺമറഞ്ഞ കഥകളി കലാകാരൻ പി.ജി. നാരായണപിള്ള, ഗായകൻ കലാഭവൻ വേണുഗോപാൽ, നാടകനടൻ അമ്മിണിക്കുട്ടൻ, വയലിൻ വാദകൻ വിജയൻ കക്കാലിൽ എന്നിവരെ പി.എൻ. പ്രസാദ്, ശ്രീകുമാർ മുല്ലേപ്പിള്ളി, ജയൻ മാലിൽ, ശ്രീദേവി എന്നിവർ അനുസ്മരിച്ചു.