കൊച്ചി: ജില്ലയുടെ പശ്ചിമ കൊച്ചി പ്രദേശങ്ങളിൽ വേരുറപ്പിക്കുന്ന എഴുത്തുലോട്ടറി ചൂതാട്ട കച്ചവടക്കാർക്കെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളണമെന്ന് ആൾ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിയമ വിരുദ്ധമായ ഈ എഴുത്തു ലോട്ടറി കാരണം കേരള ഭാഗ്യക്കുറിയുടെ വിശ്വാസ്യതയും വില്പനയുമാണ് തകരുന്നത്. ലോട്ടറി വകുപ്പും പൊലീസും അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ ഇതിനെതിരെ സമരം സംഘടിപ്പിക്കുമെന്നും ജില്ലാപ്രസിഡന്റ് ഷാജി ഇടപ്പള്ളി, സെക്രട്ടറി ബാബു കടമക്കുടി എന്നിവർ അറിയിച്ചു.