കോലഞ്ചേരി: പൂത്തൃക്ക പഞ്ചായത്ത് നാലാം വാർഡ് ഗ്രാമസഭ ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ അദ്ധ്യക്ഷയായി. പഞ്ചായത്തംഗം പോൾ വെട്ടിക്കാടൻ, ജെ.എച്ച്.ഐ. സജീവൻ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമസഭയിലെത്തിയ മുഴുവൻപേർക്കും തുണിസഞ്ചികൾ സൗജന്യമായി വിതരണം ചെയ്തു