ആലുവ: നാലാമത് കാർഡിനൽ പാറേക്കാട്ടിൽ ഓൾ കേരള ഇന്റർ കോളേജ് ബാസ്‌കറ്റ് ബാൾ ടൂർണമെന്റിന് ഇന്ന് തുടക്കമാകും. ഭാരത്‌മാത കോളേജ് ഒഫ് കൊമേഴ്‌സ് ആൻഡ് ആർട്‌സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റ് വൈകിട്ട് 3.30ന് എക്‌സി. ഡയറക്ടർ ഫാ. ആന്റണി പുതിയപറമ്പിൽ ഉദ്ഘാടനം ചെയ്യും. 20 വരെ മത്സരങ്ങൾ നടക്കും.