കൂത്താട്ടുകുളം: ഇൻഫന്റ് ജീസസ് സ്കൂളിനു പുറകുവശത്തെ പറമ്പിൽ വൻ തീപിടുത്തമാണ് ഉണ്ടായത്. ഇന്നലെ ഉച്ചയോടെെയാണ് തീ പിടിത്തം ശ്രദ്ധയിൽപ്പെട്ടത്. സ്കൂളിന്റെ പുറകിൽ കാര്യമായ കൃഷിയൊന്നും നടത്താതെ കിടന്ന ഭാഗത്താണ് ആദ്യം തീ പടർന്നത്.കൂത്താട്ടുകുളം പിറവം സ്റ്റേഷനുകളിൽ നിന്നെത്തിയ ഫയർ ഫോഴ്സ് യൂണിറ്റാണ് തീ അണച്ചത്. സ്റ്റേഷൻ ഓഫീസർ സജിമോൻ.ടി.ജോസഫ്, റെസുൽ എ.കെ, സന്തോഷ് കെ.എൻ,അശോക് കുമാർ, ജോബിൻ കെ.ജോൺ അഭിഷേക് സി.എച്ച് എന്നീ ഫയർ ആൻഡ് റെസ്ക്യൂ അംഗങ്ങൾ നേതൃത്വം നൽകി.