കൊച്ചി: ചരിത്രമുറങ്ങുന്ന കൊച്ചിയിലെ തുറമുഖ മേഖലയെ കണ്ടറിഞ്ഞ് ഒരു ദിവസം മുഴുവൻ സഞ്ചരിച്ചാലോ ‌? താല്പര്യമുണ്ടെങ്കിൽ വഴിയുമുണ്ട്. വിദേശികൾക്കും ഇതരസംസ്ഥാനക്കാർക്കും മാത്രമല്ല, സ്വദേശികൾക്കും അവസരം ഒരുക്കുകയാണ് ടൂറിസം വകുപ്പ്.

നൂറ്റാണ്ടുകളുടെ തുറമുഖ ചരിത്രമുണ്ട് കൊച്ചിക്ക്. ചീനക്കാരും പോർച്ചുഗീസുകാരുമുൾപ്പെടെ കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങൾ തേടിവന്നത് കൊച്ചി വഴിയാണ്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ചീനക്കാരും ഡച്ചുകാരും ജൂതന്മാരും വൈകാരികതയോടെ വന്നടുക്കുന്ന മട്ടാഞ്ചേരിയെയും ഫോർട്ട്കൊച്ചിയെയും അറിയാം. ഒപ്പം നഗരത്തിന്റെ പുത്തൻ കാഴ്ചകളും ആസ്വദിക്കാം. ഒപ്പം കായൽ യാത്രയും.

ഏകദിന ടൂർ പദ്ധതി

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് പാക്കേജ് ഒരുക്കുന്നത്. രാവിലെ ആരംഭിച്ച് വൈകിട്ട് അവസാനിക്കുന്ന വിധത്തിലാണ്

# സന്ദർശിക്കുന്ന സ്ഥലങ്ങൾ

ഡച്ച് പാലസ്

ജൂത സിനഗോഗ്

സാന്താക്രൂസ് പള്ളി

സെന്റ് ഫ്രാൻസിസ് പള്ളി

ചീനവലകൾ

ഫോർട്ട്കൊച്ചി ബീച്ച്

മാരിടൈം പൈതൃക മ്യൂസിയം

കേരള ഹിസ്റ്ററി മ്യൂസിയം

മറൈൻഡ്രൈവ് ബോട്ടിംഗ്

ലുലുമാൾ

# ഒരാൾക്ക് നിരക്ക് : 1,199 രൂപ

# വിവരങ്ങൾക്ക് : 7907733011, 9847331200, 0484 2367334