അങ്കമാലി: റോഡ് മുറിച്ചുകടക്കവെ മിനി ബസിടിച്ച് ഹോട്ടൽ ജീവനക്കാരൻ മരിച്ചു. തമിഴ്നാട് കടലൂർ സ്വദേശി കറുപ്പൻ (52) ആണ് മരിച്ചത്. ഇന്നലെ രാവിലെ കോതകുളങ്ങര ഭാഗത്തുവച്ചായിരുന്നു അപകടം. അങ്കമാലി ലിറ്റിൽ ഫ്ലണ്ണർ ആശുപത്രിയിൽ എത്തിച്ചെങ്കിലും 2.30 ഓടെ മരിച്ചു . കോതകുളങ്ങര ശരവണ ഹോട്ടലിലെ ജീവനക്കാരനാണ്.