കൊച്ചി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആർ.എസ്.എസ് സംസ്ഥാന ആസ്ഥാനം സന്ദർശിച്ച് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം എളമക്കരയിലെ മാധവ് നിവാസിലെത്തിയ സുരേന്ദ്രനെ ആർ.എസ്.എസ് പ്രാന്ത സംഘചാലക് പി.ഇ.ബി മേനോൻ പൊന്നാട അണിയിച്ച് സ്വീകരിച്ചു. പ്രാന്ത പ്രചാരക് പി.എൻ ഹരികൃഷ്ണകുമാർ, പ്രാന്ത സഹപ്രചാരക് എസ്. സുദർശനൻ, സീമാജാഗരൺ മഞ്ച് ദേശീയ സംയോജകൻ എ. ഗോപാലകൃഷ്ണൻ, എം.കെ. കുഞ്ഞോൽ, കാര്യാലയ പ്രമുഖ് സി.സി ശെൽവൻ എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.
മുതിർന്ന പ്രചാരകന്മാരായ ആർ. ഹരി, എം.എ കൃഷ്ണൻ എന്നിവരെയും സന്ദർശിച്ച് അനുഗ്രഹം വാങ്ങി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു, സി.ജി. രാജഗോപാൽ എന്നിവരും സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നു.