mahila
മഹിളാ ഐക്യവേദി മദ്ധ്യമേഖല സമ്മേളനം സമരനായിക സീതമ്മ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: മദ്യത്തിനെതിരെ വനിതകൾ രംഗത്തിറങ്ങണമെന്ന് മഹിളാ ഐക്യവേദി നേതൃസമ്മേളനം ആവശ്യപ്പെട്ടു. മദ്ധ്യമേഖല സമ്മേളനം അടിയന്തരാവസ്ഥ സമരനായിക സീതമ്മ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് നിഷ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ വിഷയാവതരണം നടത്തി. ഉപാദ്ധ്യക്ഷൻമാരായ ഡോ.വിജയകുമാരി, പി.കെ. വത്സമ്മ, സാവിത്രി ശിവശങ്കരൻ, അനിത ജനാർദ്ദനൻ, കബിത അനിൽ കുമാർ, കെ.പി. ഹരിദാസ് എന്നിവർ സംസാരിച്ചു.