uc
ആലുവ യു.സി. കോളേജിൽ സൗരോർജ പദ്ധതിയുടെ ഉദ്ഘാടനം സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ജനറൽ മാനേജർ ടിജെ. റാഫേൽ നിർവഹിക്കുന്നു

ആലുവ: ആലുവ യു.സി. കോളേജിൽ 64 കിലോ വാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന സൗരോർജ പദ്ധതിയുടെ ഉദ്ഘാടനം സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ജനറൽ മാനേജർ ടിജെ. റാഫേൽ നിർവഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് കൂടി ഉപയോഗിച്ചാണ് സൗരോർജപ്ലാന്റ് കോളേജ് സ്ഥാപിച്ചത്. ഇതിലൂടെ കോളേജിനാവശ്യമായ മൂന്നിലൊന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയം.

പ്രിൻസിപ്പൽ ഡോ. ഡേവിഡ് സാജ് മാത്യു അദ്ധ്യക്ഷത വഹിച്ചു. മാനേജർ റവ. തോമസ് ജോൺ, കെ.സി. കോപ്പർ സോളാർ എനർജി സൊലൂഷൻസ് ഡയറക്ടർ കെ.സി. ജോസ്, വാർഡംഗം ജിഷ മനോജ്, പ്രൊഫ. അനിൽ തോമസ് കോശി, ബർസാർ ഡോ.എം.ഐ. പുന്നൂസ്, യൂണിയൻ ചെയർമാൻ അക്വിബ് കബീർ എന്നിവർ സംസാരിച്ചു.