പിറവം: എസ്.എൻ.ഡി.പി യോഗം നോർത്ത് മുളക്കുളം ശാഖയുടെ കീഴിലുള്ള മുളക്കുളം വടക്കേകര ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ മൂന്നാമത് പ്രതിഷ്ഠാദിന മഹോത്സവം ഇന്നും നാളെയുമായി ആഘോഷിക്കും. ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലൻ ശാന്തികൾ, ക്ഷേത്രം ശാന്തി സുരേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും .

ഇന്ന് രാവിലെ 8ന് ശാഖാ പ്രസിഡന്റ് പി.കെ.രാജീവ് പതാകയുയർത്തും. തുടർന്ന് ഉൽപന്ന സമർപ്പണം.

നാളെ രാവിലെ 7 ന് മഹാഗുരുപൂജ, സോപാന സംഗീതം, 11 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കടത്തുതുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി.പ്രസാദ് ആരിശ്ശേരിൽ ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എം.എൽ.എ സ്ത്രീശക്തി അവാർഡ് വിതരണം ചെയ്യും. ശാഖാ .പ്രസിഡന്റ് പി.കെ.രാജീവ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി എൻ.കെ.രമണൻ പ്രതിഷ്ഠാദിന സന്ദേശം നൽകും.ബാബു കടത്തുരുത്തി നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ്.നഗരസഭ കൗൺസിലർ ഡോ.അജേഷ് മനോഹർ, ലീന സോമൻ, ഉഷാ സോമൻ തുടങ്ങിയവർ പ്രസംഗിക്കും.ഏകാത്മകം മെഗാ ഇവൻറിലൂടെ ഗിന്നസ് റെക്കോർഡ് നേടിയ കുമാരി ആവണി സജിയെ ചടങ്ങിൽ ആദരിക്കും.