കൊച്ചി: മസ്റ്ററിംഗ് നടത്തിയ തയ്യൽ തൊഴിലാളികളായ പെൻഷണർമാർ എല്ലാവർഷവും തയ്യൽ ക്ഷേമബോർഡിന്റെ ജില്ലാ ഓഫീസിൽ എത്തി ഒപ്പിട്ടു നൽകണമെന്ന വ്യവസ്ഥ പിൻവലിക്കേണ്ടതാണെന്ന് കേരള സ്റ്റേറ്റ് ടെയ്ലറിംഗ് ആൻഡ് എംബ്രോയിഡറി വർക്കേഴ്സ് കോൺഗ്രസ് എറണാകുളം ജില്ലാ കൺവൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ ഐ.എൻ.ടി.യു.സി അഫിലിയേറ്റഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന മാർച്ചിൽ 500 പേരെ പങ്കെടുപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ.എ ഫെലിക്സ് അദ്ധ്യക്ഷത വഹിച്ച കൺവെൻഷൻ എ.ഐ.യു.ഡബ്ള്യു.സി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എക്സ് സേവ്യർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.എ പീറ്റർ, വൈസ് പ്രസിഡന്റ് ടി.ജെ മത്തായി, ഷംല നൗഷാദ്, വി.കെ രാധാമണി, ദേവീസനീഷ്, കെ.ആർ ഫെഡറക് എന്നിവർ സംസാരിച്ചു.