remin-22
റെമിൻ

പിറവം: പിറവം ഇടയാർ റോഡിൽ സെന്റ്.ജോസഫ് ഹൈസ്‌കൂളിന് സമീപം (വേള ഇറക്കത്തിൽ) കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ഒരാൾ മരിച്ചു. പിറവം ബി.പി.സി കോളേജിലെ ബി.എസ് സി ഇലക്ട്രോണിക്സ് ഒന്നാംവർഷ വിദ്യാർത്ഥി ചോറ്റാനിക്കര എരുവേലി തുടിയൻ വീട്ടിൽ റെജിയുടെ മകൻ റെമിൻ (22) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചതിനുശേഷം വിദ്യാർത്ഥികൾ റോഡിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഉടനെ സമീപത്തെ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും റെമിന്റെ ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.
മാതാവ്: സിമി. സഹോദരൻ: റോഷൻ.