കൊച്ചി: കഞ്ചാവുമായി ബി.ടെക് ബിരുദധാരി ആലപ്പുഴ ചേപ്പാട് പുതിയവീട്ടിൽ ചാർളി സുധാകരനെ (28) റെയിവേ സംരക്ഷണസേന (ആർ.പി.എഫ്) അറസ്‌റ്റു ചെയ്‌തു. ഇയാളുടെ ഷോൾഡർ ബാഗിൽ നിന്ന് 900 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷൻ പ്ളാറ്റ്ഫോമിൽ നിന്നാണ് പിടിയിലായത്. ബി.ടെക് ബിരുദധാരിയാണെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെങ്കിലും രേഖകളൊന്നും ഹാജരാക്കാനായില്ല. ഇയാൾ സ്വന്തം നാട്ടിൽ വില്പനയ്‌ക്കായി കോയമ്പത്തൂരിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നതാണെന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു, പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.