തൃക്കാക്കര: ഫാസിസത്തിനെതിരായ പോരാട്ടത്തിൽ യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന ജോ.സെക്രട്ടറി പി.ഗവാസ്.പറഞ്ഞു. കാക്കനാട് അത്താണിയിൽ നടന്ന എ.ഐ.വൈ.എഫ് മണ്ഡലം സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്ത് ഫാസിസമാണെന്നും,അതിനെതിരെ യുവാക്കൾ അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.സംഘാടക സമിതി ചെയർമാൻ എം.ജെ ഡിക്സൺ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ കെ.ആർ റെനീഷ്,കെ.കെ സന്തോഷ് ബാബു,എൻ.അരുൺ,സി.സി സിദ്ധാർഥൻ,എ പി ഷാജി,കെ.ടി രാജേന്ദ്രൻ,ജിജോ ചങ്ങംത്തറ,ബൈജു തൊട്ടാളി തുടങ്ങിയവർ സംസാരിച്ചു.