പെരുമ്പാവൂർ: നാരായണ ഗുരുവിന്റെ ശിഷ്യനും ഡോക്ടർ പൽപ്പുവിന്റെ മകനും നാരായണ ഗുരുകുലം സ്ഥാപകനുമായ നടരാജ ഗുരുവിന്റെ ജന്മദിനം മലയാറ്റൂർ ദിവ്യശാന്തി നികേതനം നാരായണ ഗുരുകുലത്തിൽ ഇന്ന് ആഘോഷിക്കും. രാവിലെ 10 ന് ഹോമം, ഉപനിഷദ്പാരായണം എന്നിവക്ക് ശേഷം നടക്കുന്ന നടരാജ ഗുരു സ്മൃതിയിൽ സ്വാമിനി ജ്യോതിർമയി, റിട്ട. ജില്ലാ ജഡ്ജി വി.എൻ സത്യാനന്ദൻ, സ്വാമി ശിവദാസ്, സ്വാമി വർഗീസ്, സ്വാമിനി ത്യാഗീശ്വരി, വി.ജി സൗമ്യൻ, വിജു വർഗീസ്, കെ.പി ലീലാമണി എന്നിവർ സംസാരിക്കും.