ആലുവ: ബാലഗോകുലവും ബാലസംസ്‌കാര കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ശിവരാത്രി സംഗീതോത്സവത്തിന്റെ 25ാം വാർഷികാഘോഷം ബുധനാഴ്ച ആരംഭിക്കും. ആലുവ എം.ജി. ടൗൺഹാളിൽ വൈകിട്ട് 5.30ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ പി. മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. ഡോ.ആർ. വേണുഗോപാലിനെ ആദരിക്കും. ആർ. പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തും.

ശിവരാത്രി സംഗീതോത്സവ ശില്പികളെ ആദരിക്കും. തുടർന്ന ദുർഗ വിശ്വനാഥ് നയിക്കുന്ന നാദവിസ്മയം അരങ്ങേറും.
വ്യാഴാഴ്ച വൈകിട്ട് 4.30ന് കേശവസ്മൃതി ഹാളിൽ നടക്കുന്ന കുടുംബസംഗമം മധുരൈ ടി.എൻ. ശേഷഗോപാലൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹത്തിന്റെ സംഗീതക്കച്ചേരിയും അരങ്ങേറും. വെള്ളിയാഴ്ച പുലർച്ചെ 5.30ന് ഉഞ്ചവൃത്തി, എട്ടിന് പഞ്ചരത്‌നകീർത്തനാലാപനം, ഒൻപതിന് സംഗീതാർച്ച ഭദ്രദീപം തെളിക്കൽ തുടർന്ന് സംഗീതാർച്ചന ആരംഭിക്കും.