kklm
കേന്ദ്ര ബജറ്റിനെതിരെ സി.പി.ഐ നിയോജക മണ്ഡലം കമ്മിറ്റി കൂത്താട്ടുകുളം പോസ്റ്റോഫീസിലേക്ക് നടത്തിയ ബഹുജന മാർച്ച് സി.പി.ഐ ജില്ലാ നിർവാഹക സമിതി അംഗം കെ.എൻ ഗോപി ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കേന്ദ്ര ഗവൺമെന്റിന്റെ ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ ഇടതു പാർട്ടികൾ ദേശവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി സി.പി.ഐ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളം പോസ്റ്റ് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. കാർഷിക മേഖലയെ സംരക്ഷിക്കുക, പൊതുവിതരണ സംവിധാനം ശക്തമാക്കുക, വിലക്കയറ്റം തടയുക, തൊഴിലില്ലായ്മ പരിഹരിക്കുവാൻ പദ്ധതികൾ ആവിഷ്കരിക്കുക, ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പന അവസാനിപ്പിക്കുക, കേരളത്തോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സി.പി.ഐ ജില്ലാ നിർവാഹക സമിതി അംഗം കെ.എൻ ഗോപി ഉദ്ഘാടനം ചെയ്തു. സി.പി.ഐ നിയോജകമണ്ഡലം നിർവാഹക സമിതി അംഗം എ.എസ് രാജൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി: സി.എൻ സദാമണി, മുണ്ടക്കയം സദാശിവൻ, എ.കെ ദേവദാസ് , അംബിക രാജേന്ദ്രൻ,ജൂലി സാബു , കെ.പി ഷാജഹാൻ തുടങ്ങിയവർ പ്രസംഗിച്ചു. രാമപുരം കവലയിൽ നിന്നാരംഭിച്ച മാർച്ചിന് കെ.എം മത്തായി, പി.ജി മോഹനൻ, വി.ആർ വിജയകുമാർ, കെ ടി ഭാസ്കരൻ , കെ.സി തങ്കച്ചൻ,അഡ്വ. സിനു എം ജോർജ്, സി.എ സതീഷ്,, അഖിൽ ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.