പിറവം: ഏഴക്കരനാട് പഴതൃക്കോവിൽ ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കമാകും . രാവിലെ 8.30 ന് 1008 കുടം ജലധാര, നാളെ രാവിലെ 7.30 ന് നാരായണീയ പാരായണം , ദീപാന്തര ശുദ്ധി , വാസ്തുബലി , 6.30ന് തിരുനാമസങ്കീർത്തനം, രാത്രി 8 ന് എളവൂർ വിനീത് വി .ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, 9 ന് അന്നദാനം
മഹാശിവരാത്രി ദിനമായ വെള്ളിയാഴ്ച രാവിലെ 5.30ന് നിർമ്മാല്യ ദർശനം, തുടർന്ന് താന്ത്രിക ചടങ്ങുകളും ക്ഷേത്ര ശ്രീകോവിൽ പുനരുദ്ധാരണത്തിന് വേണ്ടിയുള്ള അനുജ്ഞ വാങ്ങൽ ചടങ്ങുകളും നടക്കും.
രാവിലെ 8.30 ന് ശ്രീഭൂതബലി, 9 ന് ശീവേലി എഴുന്നെള്ളിപ്പ്, 11.55 ന് ഇറക്കി എഴുന്നെള്ളിപ്പ് ,ഉച്ചയ്ക്ക് 12ന് മഹാപ്രസാാദ ഊട്ട് ,വൈകീട്ട് 6.30 ന് വിശേഷാൽ ദീപാരാധന ,7 .30 ന് താലം എഴുന്നെള്ളിപ്പ് , പ്രസാദ വിതരണം രാത്രി 12 ന് ഇറക്കി എഴുന്നെള്ളിപ്പ്, തുടർന്ന് വെടിക്കെട്ട്
വ്യാഴാഴ്ച രാത്രി 8 ന് നടക്കുന്ന സമ്മേളനത്തിൽ ക്ഷേത്രത്തിലേക്കുള്ള റോഡ് ടൈൽ വിരിച്ച് ഗതാഗതയോഗ്യമാക്കിയ അനൂപ് ജേക്കബ് എം.എൽ.എയ്ക്ക് ക്ഷേത്രസമിതി പഴതൃക്കോവിലപ്പൻ പുരസ്കാരം നൽകി ആദരിക്കും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ അരനൂറ്റാണ്ട് പിന്നിടുന്ന ക്ഷേത്രത്തിലെ മേള പ്രമാണിരാമമംഗലം രാമൻ മാരാരെ ആദരിക്കുംകും. ക്ഷേത്ര ശ്രീകോവിൽ പുനരുദ്ധാരണ ഫണ്ട് ഉദ്ഘാടനവും ഇതോടൊപ്പം നടക്കുമെന്ന് ദേവസ്വം പ്രസിഡന്റ് കെ.എൻ.കുമാരൻ, സെക്രട്ടറി എൻ.സുധീഷ് എന്നിവർ അറിയിച്ചു.