വൈപ്പിൻ: കേരള പുലയർ മഹാസഭയുടെ (കെപിഎംഎസ്) സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഒരുവർഷം നീണ്ട് നിൽക്കുന്ന ആഘോഷപരിപാടികൾ28,29 തിയതികളിൽ തൃശൂരിൽ ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.വേണു പറഞ്ഞു.
എടവനക്കാട് എസ് പി സഭാ സ്‌കൂളിൽ വൈപ്പിൻ യൂണിയൻ സമ്മേളനം വേണു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എൻ.വി ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. 28ന് സംഘടനയുടെ സ്ഥാപക നേതാവ് പി.കെ ചാത്തൻ മാസ്റ്ററുടെ സ്മൃതി കുടീരത്തിൽനിന്നും ദീപശിഖാപ്രയാണം ആരംഭിക്കും. 29ന് തേക്കിൻകാട് മൈതാനിയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനം 50 പ്രമുഖവ്യക്തികൾ 50 വിളക്കുകൾ തെളിയിച്ച് ഉദ്ഘാടനംചെയ്യും.
കെപിവൈഎം ജനറൽ സെക്രട്ടറി പ്രശോഭ് ഞാവേലിൽ, എം.കെ വേണുഗോപാൽ, എൻ.കെ രമേശൻ, കെ.കെ സന്തോഷ്, ടി.പി സച്ചിദാനന്ദൻ, ഗിരിജര മേശൻ, സൈന പ്രകാശൻ, എൻ.കെ ചന്ദ്രൻ, അനിത ദിലീപ്കുമാർ, ടി.കെ ജോഷി, പി.കെ സുഗുണൻ, ടി.പി സുരേഷ്, എൻ.കെ സതീശൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എൻ.വി ആനന്ദൻ (പ്രസി), ടി.കെ ജോഷി (സെക്ര), രമ പ്രതാപൻ (ഖജാ) എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് വിവിധ ശാഖകളിലെ കലാകാരൻമരുടെ കലാവിരുന്നും നടന്നു.