കോലഞ്ചേരി: ഐക്കരനാട് ഗ്രാമപ്പഞ്ചായത്തിൽ സ്ത്രീകൾ രാത്രി നടത്തം സംഘടിപ്പിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ മിനി സണ്ണി ഉദ്ഘാടനം ചെയ്തു. ഐ.സി.ഡി.എസ്. സൂപ്പർവൈസർ വന്ദന, പഞ്ചായത്ത് അംഗങ്ങൾ, അങ്കണവാടി ഹെൽപ്പർമാർ അടക്കം നാൽപ്പതോളം പേർ പങ്കെടുത്തു.