കോലഞ്ചേരി: പുത്തൻകുരിശ് പുത്തൻകാവ് ഭഗവതീക്ഷേത്രത്തിൽ 25 മുതൽ 29 വരെ നടക്കുന്ന കുംഭഭരണി മഹോത്സവം ഹരിത പെരുമാറ്റച്ചട്ടം അനുസരിച്ച് നടത്താൻ തീരുമാനിച്ചു. പുത്തൻകുരിശ് പഞ്ചായത്ത് ഭരണസമിതിയുമായി ഉത്സവ സംഘാടക സമിതി നടത്തിയ ചർച്ചയിലാണ് തീരുമാനം. പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധൻ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അംബിക നന്ദനൻ, കരയോഗം പ്രസിഡന്റ് കെ.എസ് നാരായണൻ നായർ, സെക്രട്ടറി സി. ശ്രീനി, ട്രഷറർ രാജേന്ദ്രപ്രസാദ്, വൈസ് വൈസ് പ്രസിഡന്റ് കെ.പി. ശങ്കരൻ നായർ, കൺവീനർ എം.വി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.