krishi
വാഴ കൃഷി വിളവെടുപ്പ് എസ്ഐ ഷബാബ് കാസിം നിർവ്വഹിക്കുന്നു

കിഴക്കമ്പലം: അമ്പലമേട് പൊലീസ് സ്റ്റേഷൻ കൃഷി ചെയ്ത വാഴ കൃഷിയുടെ പ്രഥമ വിളവെടുപ്പ് നടന്നു. എസ്.ഐ ഷബാബ് കാസിം ആദ്യ വിളവെടുത്തു. സ്റ്റേഷൻ ഡ്യൂട്ടിക്കിടയിലെ ഒഴിവു സമയങ്ങൾ കണ്ടെത്തി പൊലീസുകാരെല്ലാം ചേർന്നാണ് സ്റ്റേഷൻ വളപ്പിൽ വാഴ, കപ്പ കൃഷി നടത്തിയത്. മൂപ്പെത്തിയ പൂവൻ കുല പൊലീസുകാർ തന്നെ എടുക്കും .ഇനിയും ആറ് കുലകൾ കൂടി മൂപ്പെത്താനുണ്ട്. കൂടാതെ മുപ്പത് ചുവട് കപ്പയും വിളഞ്ഞ് പാകമായി. ശൂന്യമായി കിടന്ന സ്റ്റേഷൻ പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായാണ് കൃഷി എന്ന ആശയമുദിച്ചത്. രാസ വളങ്ങൾ ചേർക്കാതെ തീർത്തും ജൈവ കൃഷി മാർഗമായിരുന്നു അവലംബിച്ചത്. ഇനി പച്ചക്കറി കൃഷി കൂടി തുടങ്ങാനാണ് തീരുമാനം.