ആലുവ: ശിവരാത്രി മണപ്പുറത്ത് തീർത്ഥാടകരായും സന്ദർശകരായും എത്തുന്നവർക്ക് വൈദ്യ സഹായം എത്തിക്കുന്നതിന് നഗരസഭയുടെ സഹകരണത്തോടെ മണപ്പുറം മുനിസിപ്പൽ ഓഫീസിനു സമീപം ഗവ. ഹോമിയോ ആശുപത്രി പ്രവർത്തനസജ്ജമായി. 21, 22 തീയതികളിൽ മുഴുവൻ സമയവും സൗജന്യ സേവനം ലഭിക്കുമെന്ന് ഡി.എം.ഒ (ഹോമിയോ) ഡോ. ലത ജെ. പൈ അറിയിച്ചു.
പൊടിശല്യം, വരണ്ട കാലാവസ്ഥ എന്നിവ കൊണ്ടുള്ള തുമ്മൽ, ശ്വാസം മുട്ട്, മറ്റ് അലർജി രോഗങ്ങൾ, യാത്രാ ക്ലേശം മൂലമുള്ള ബുദ്ധിമുട്ട് തുടങ്ങി ഏതു തരത്തിലുള്ള അസ്വസ്ഥതകൾക്കും വിദഗ്ദ ഡോക്ടർമാരുടെ ചികിത്സ ലഭിക്കും. . ക്യാമ്പ് 21ന് രാവിലെ 9 ന് മുനിസിപ്പൽ ചെയർപേഴ്‌സൻ ലിസി എബ്രഹാം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ചീഫ് മെഡിക്കൽ ഓഫീസർ ഡോ: കെ.എസ്. മിനിക്കാണ്ചുമതല. ഫോൺ: 9447811957.