jose-mavely
മണിപ്പൂരിലെ ഇംഫാലിൽ നടന്ന 41-മത് നാഷണൽ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ വിജയിയായ ജോസ് മാവേലിക്ക് മെഡലുകൾ സമ്മാനിക്കുന്നു

ആലുവ: മണിപ്പൂരിലെ ഇംഫാലിൽ നടന്ന 41-മത് നാഷണൽ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ ജോസ് മാവേലി നാലു മെഡലുകൾ നേടി കേരളത്തിന്റെ അഭിമാനമായി. 100 (14 സെക്കന്റ്), 400 (70.9 സെക്കന്റ്) മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും 200 മീറ്റർ ഓട്ടത്തിലും 4 x 100 മീറ്റർ റിലേയിലും മൂന്നാം സ്ഥാനവും നേടിയാണ് 69 കാരനായ ജോസ് മാവേലി 65+ വിഭാഗത്തിൽ മെഡലുകൾ കൊയ്തത്.

2020 ജനുവരിയിൽ കോഴിക്കോട് നടന്ന 40-ാമത് നാഷണൽ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 65+ വിഭാഗത്തിൽ ജോസ് മാവേലി വേഗതയുള്ള വെറ്ററൻ ഓട്ടക്കാരനെന്ന ബഹുമതി നേടിയിരുന്നു. 100 മീറ്റർ 13.7 സെക്കന്റ് സമയംകൊണ്ട് ഓടിയെത്തിയാണ് ഈ നേട്ടം കൈവരിച്ചത്. 2004 ൽ തായ്‌ലന്റിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ ഇന്ത്യയ്ക്കുവേണ്ടി സ്വർണം നേടിയിട്ടുണ്ട്. തെരുവിൽ അലയുന്ന കുട്ടികൾക്കുവേണ്ടി 1996ൽ തുടങ്ങിയ ജനസേവ ശിശുഭവന്റെ സ്ഥാപകനും മുൻചെയർമാനുമാണ് കായികപ്രേമിയായ ജോസ് മാവേലി. 2008-ൽ ജനസേവ സ്‌പോട്‌സ് അക്കാദമി എന്ന സ്ഥാപനവും അദ്ദേഹം ആരംഭിച്ചിട്ടുണ്ട്.