കിഴക്കമ്പലം: കിഴക്കമ്പലം വെ​റ്ററിനറി ആശുപത്രിയിൽ കാപ്രിപോക്‌സ് വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനുള്ള മരുന്നെത്തിയതായി വെ​റ്ററിനറി സർജൻ ഡോ. ആശ പോൾ അറിയിച്ചു. ഇന്നും നാളെയുമായി മുന്നൂറ് മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകും. കഴിഞ്ഞ ദിവസം എത്തിയ മരുന്ന് 100 പശുക്കളിൽ കുത്തിവെച്ചിരുന്നു.