കിഴക്കമ്പലം: പട്ടിമ​റ്റം ജമാഅത്ത് യു.പി സ്‌കൂൾ സിൽവർ ജൂബിലി സമാപനം 22ന് നടക്കും .21 ന് വൈകിട്ട് 7 ന് പൂർവ വിദ്യാർത്ഥി സംഗമം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. പൂർവ വിദ്യാർത്ഥി അസീർ മുഹമ്മദ് അവതരിപ്പിക്കുന്ന സംഗീതവിരുന്ന് നടക്കും . 22 ന് വൈകിട്ട് 7 ന് കൊച്ചിൻ പോർട്ട് ചെയർപേഴ്‌സൺ ഡോ.എം.ബീനാ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.സിനി ആർട്ടിസ്റ്റ് ഷിയാസ് കരീം മുഖ്യാതിഥിയാകും. 23 ന് കുന്നത്തുനാട് പഞ്ചായതും ജെ.സി.ഐ പള്ളിക്കരയും നാഷണൽ കാൻസർ എയ്ഡ് റിസർച്ച് ഫൗണ്ടേഷന്റയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ കാൻസർ നിർണയ ക്യാമ്പും തുടർ ചികിത്സയും നടക്കും. കുട്ടികൾക്കും മുതിർന്നവർക്കും സൗജന്യ ദന്ത പരിശോധന, ഉദരസംബന്ധമായ പരിശോധന, ഗർഭാശയസംബന്ധമായ പരിശോധന, സ്തനാർബുദ പരിശോധന, ജനറൽ പരിശോധന, കുറഞ്ഞ ചിലവിൽ രക്ത പരിശോധന ക്യാമ്പ് എന്നിവയും നടക്കും. വി പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. പ്രഭാകരൻ അദ്ധ്യക്ഷനാകും.